2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റെയിൽവേ ഉദ്യോഗാർത്ഥികൾ ബിഹാറിൽ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തം

പാട്ന: ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. കടകൾ അടിച്ചു തകർത്ത ബന്ദ് അനുകൂലികളെ  പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനിടെയുണ്ടായ ആക്രമങ്ങളിൽ പൊലീസ് ഇതുവരെ എട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. 

ആറ് കോച്ചിങ്ങ് സെൻററുകൾക്കെതിരെ കേസെടുത്തു. റെയിൽവേ നിയമന നടപടികളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. കടയടപ്പിക്കുകയും, വാഹനങ്ങൾ തടയുകയും ചെയ്ത ബന്ദ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബന്ദിന് ആർജെഡി, കോൺഗ്രസ്, സിപിഎം, ഉൾപ്പടെയുള്ള പാർട്ടികളുടെ  പിന്തുണയുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പാസഞ്ചർ ട്രെയിനിന് തീവെച്ചത് ഉൾപ്പടെയുള്ള കേസുകളിൽ ബീഹാർ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. കലാപാഹ്വാനം ആരോപിച്ച് ആറ് ഓൺലൈൻ കോച്ചിങ്ങ് സെൻററുടമകൾക്കെതിരെയും കേസെടുത്തു. 

കോച്ചിങ്ങ് സെൻററുകൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ രംഗത്ത് വന്നു. സാധാരണക്കാരായ ചെറുപ്പക്കാർക്ക് സർക്കാർ ജോലി നേടി കൊടുക്കുന്ന സ്ഥാപനങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഉദ്യോഗാർത്ഥികളുടെ  പരാതികൾ കേൾക്കാൻ റെയിൽ വേ പ്രത്യേക സമിതി രൂപീകരിചെങ്കിലും സമിതിയുമായി സഹകരിക്കാൻ തയ്യാറല്ല എന്ന് ഒരു വിഭാഗം വ്യക്തമാക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.