
ഫെയ്സ്ബുക്ക് അങ്ങനെയാന്നും ഇന്ത്യയെ കൈവിടാന്‍ പോകുന്നില്ല. റെയില്‍വ്വേ സ്റ്റേഷനുകളില്‍ വൈഫൈ സ്ഥാപിക്കാനാണ് പുതിയ പദ്ധതി. ഫ്രീ ബേസിക് ഇന്റര്‍നെറ്റ് പദ്ധതിയുമായി കഴിഞ്ഞമാസം വന്നിരുന്നെങ്കിലും ട്രായ് അനുമതി നല്‍കിയിരുന്നില്ല.
റിമോട്ട് ഏരിയകളിലെ റെയില്‍വ്വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ്് ഫെയ്സ്ബുക്കിന്റെ വൈഫൈ വരുന്നത്. റെയില്വ്വേയുടെ റെയില്‍ടെല്ലുമായി ചേര്‍ന്നാണ് പദ്ധതിയുടെ നിര്‍വ്വഹണം.
2017 ഓടെ 400 സ്റ്റേഷനുകളില്‍ വൈഫൈ സ്ഥാപിക്കുമെന്ന് നേരത്തെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയെ സന്ദര്‍ശിച്ച സമയത്താണ് ഇങ്ങനൊരു പ്രഖ്യാപനമുണ്ടായത്.
ഇന്ത്യയില്‍ ഏകദേശം 30 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളായി ഉണ്ടെന്നാണ് കണക്ക്. 2020 ഓടെ ഇത് 73 കോടിയായി ഉയരുമെന്നും കണക്കാക്കുന്നുണ്ട്. ഇതു മുന്നില്‍ കണ്ടാണ് ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും ഇന്ത്യയിലേക്കുള്ള നിക്ഷേപം.