2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ച് കയറ്റിയ ക്രിക്കറ്റ് താരം അറസ്റ്റില്‍

മുംബൈ: റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ച് കയറ്റിയ യുവ ക്രിക്കറ്റ് താരം അറസ്റ്റില്‍. 2012ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ ഹര്‍മീത് സിങാണ് അറസ്റ്റിലായത്.

മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കാണ് താരം കാര്‍ ഓടിച്ച് കയറ്റിയത്. ഇന്ന് രാവിലെ 7.15നാണ് സംഭവം. ഉടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.

അതേ സമയം വഴിതെറ്റിയാണ് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.