
തിരുവനന്തപുരം: ടിക്കറ്റിനൊപ്പം ഇനി ഭക്ഷണവും താമസവും ബുക്കുചെയ്യാന്‍ അവസരമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ നവീകരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിലാണ് പുതിയ സംവിധാനം. ഇതടക്കമുള്ള നിരവധി സവിശേഷതകളുള്ള ഇ-ടിക്കറ്റിങ് വെബ്സൈറ്റും (ംംം.ശൃരരേ.രീ.ശി) ഐ.ആര്.സി.ടി.സി റെയില്‍ കണക്റ്റ് മൊബൈല്‍ ആപ്പുമാണ് പുതുവത്സരത്തില്‍ റെയില്‍വേ ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിട്ടുള്ളത്. ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടല്‍ എന്നിവ ബുക്കുചെയ്യുന്നതിന് പുതിയ സംവിധാനത്തിലൂടെ സാധിക്കും. യൂസര്‍ അക്കൗണ്ട് പേജില്‍ റീഫണ്ട് സംബന്ധിച്ച തല്‍സ്ഥിതിയും മനസിലാക്കാനാകും.
റെഗുലര്‍, ഫേവറേറ്റ് യാത്രകള്‍ ക്രമീകരിച്ചതിനുശേഷം ഇവ തിരഞ്ഞെടുത്താല്‍ പിന്നെ യാത്രാവിവരങ്ങള്‍ പൂരിപ്പിക്കാതെ തന്നെ ബുക്ക് ചെയ്യാനാകും എന്നതും മറ്റൊരു പ്രത്യേകതയാണ്. ട്രെയിന്‍ തിരയല്‍, സെലക്ഷന് എന്നീ സൗകര്യങ്ങളും ഒരു പേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. ട്രെയിനില്‍ ലഭ്യമായ ക്ലാസ്, യാത്രാ തുക എന്നിവയും ഇതില്‍ തന്നെ ലഭ്യമാണ്.