
തൃപ്പൂണിത്തുറ: ഇന്നലെയുണ്ടായ കാറ്റിലും മഴയിലും കുരീക്കാട് ഉണങ്ങിയ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലുമാണ് കുരീക്കാട് റെയില്‍വെ ഗേറ്റിനടുത്ത് മരം മറിഞ്ഞുവീണത്. റെയില്‍വേയുടെ സ്ഥലത്ത് ഗേറ്റ് കീപ്പറിനടുത്തായി നിന്നിരുന്ന ഉണങ്ങി നിന്നിരുന്ന വലിയ മരം കടപുഴകി റെയില്‍വേ ഗേറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
മരം വീണ സമയത്ത് റെയില്‍വെ ഗേറ്റ് ട്രെയിന്‍ കടന്നു പോകുന്നതിനായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങളുടെ നീണ്ട നിര ഇവിടെയുണ്ടായി. തൃപ്പൂണിത്തുറയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതു മൂലം കുരീക്കാട് പുതിയകാവ് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടായി.