2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റെനോ ഇന്ത്യ, കൈഗറിന്റെ മെച്ചപ്പെടുത്തിയ ശ്രേണി പുറത്തിറക്കുന്നു

Renault India is launching updated version of Kigur
റെനോ ഇന്ത്യ കൈഗറിന്റെ മെച്ചപ്പെടുത്തിയ ശ്രേണി പുറത്തിറക്കുന്നു

റെനോ കൈഗര്‍ തങ്ങളുടെ മെച്ചപ്പെടുത്തിയ സീരിസുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിചേർന്നിരിക്കുകയാണ്.16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ റപ്ലിക്കേഷനോടു കൂടിയ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, എല്‍ഇഡി ഹെഡ് ആന്റ് ടെയില്‍ ലാമ്പുകള്‍, 7.99 ലക്ഷം രൂപ എന്ന പുതുക്കിയ വില നിലവാരം എന്നിങ്ങനെയുള്ള ശക്തമായ സവിശേഷതകളുമായി വന്നെത്തുകയാണ് ആര്‍ എക്‌സ് ടി (ഒ) മോഡല്‍. . ഹാച്ച്ബാക്കിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരെയും ആദ്യമായി എസ്‍യുവി വാങ്ങുന്നവരെയും ലക്ഷ്യമിട്ടാണ് കൈഗറിന്റെ വരവ്.

സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നൽകിയാണ് വാഹനം പുറത്തിറക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം . ബി എസ് വി ഐ രണ്ടാം ഘട്ടത്തിലേക്കുള്ള പരിണാമത്തോടൊപ്പം തന്നെ പുറത്തിറക്കിയ ഹ്യൂമന്‍ ഫസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി റെനോയുടെ എല്ലാ മോഡലുകളുടേയും എല്ലാ വേരിയന്റുകളിലും താഴെ പറയുന്ന ഫീച്ചറുകൾ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ എസ് പി).
ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച് എസ് എ).
ട്രാക്ഷന്‍ കണ്‍ ട്രോള്‍ സിസ്റ്റം (ടി സി എസ്).
ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം (ടി പി എം എസ്).

കൈഗര്‍ ആര്‍ എക്‌സ് പി (ഒ) എം ടി വേരിയന്റ്. 7.99 ലക്ഷം രൂപ എന്ന നിരക്കിലാണ് പുറത്തിറങ്ങുന്നത്. വയര്‍ലസ് കണക്റ്റിവിറ്റിയോടു കൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍, അലോയ് വീലുകള്‍, ഹയര്‍ സെന്റര്‍ കണ്‍സോള്‍ എന്നിങ്ങനെയുള്ള പ്രമുഖ ഫീച്ചറുകള്‍ ഈ വേരിയന്റില്‍ ഉള്‍പ്പെടുന്നു. ഡ്രൈവിങ്ങ് അനുഭവം മൊത്തത്തില്‍ മെച്ചപ്പെടുത്തുന്ന മറ്റ് നിരവധി ഫീച്ചറുകളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, ആര്‍ എക്‌സ് സെഡ് വേര്‍ഷന് എക്കാലത്തേയും മികച്ച നിരവധി ഓഫറുകളും കമ്പനി നല്‍കുന്നു. 10,000 രൂപ വരെ ആനുകൂല്യങ്ങള്‍, 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 12,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, 49,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആഗോള നിലവാരമുള്ള എക്‌സ്-ട്രോണിക് സി വി ടി, 5 സ്പീഡ് ഇ സി-ആര്‍ എ എം ടി ട്രാന്‍സ്മിഷനുകള്‍ സഹിതമുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.0 ലിറ്റര്‍ എനര്‍ജി പെട്രോള്‍ എഞ്ചിനുകളുടെ കരുത്തിലൂടെ റെനോ കൈഗര്‍ മെച്ചപ്പെടുത്തിയ ഡ്രൈവിങ്ങ് അനുഭവവും സുഖവും നല്‍കുന്നു.

Content Highlights: Renault India is launching updated version of Kigur

റെനോ ഇന്ത്യ, കൈഗറിന്റെ മെച്ചപ്പെടുത്തിയ ശ്രേണി പുറത്തിറക്കുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.