2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റെനോ ഇന്ത്യയില്‍ ഡിസൈന്‍ അക്കാദമി ആരംഭിക്കുന്നു

ആകര്‍ഷകമായ ഭംഗിക്കും വ്യത്യസ്തമായ ഡിസൈനുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ ഡിസൈന്‍ അക്കാദമി ആരംഭിക്കുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ പുതുതായി അവതരിച്ച റെനോ ഇതിനോടകം വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയത്.

തങ്ങളുടെ വാഹനം വിറ്റഴിക്കാന്‍ വളക്കൂറുള്ള മണ്ണായാണ് റെനോ ഇന്ത്യന്‍ വിപണിയെ കാണുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഡിസൈന്‍ അക്കാദമി തുടങ്ങാന്‍ ഫ്രഞ്ച് കമ്പനി തീരുമാനിക്കുകയായിരുന്നു.

ചെന്നൈയിലാണ് റെനോ അക്കാദമി തുടങ്ങുന്നത്. ആദ്യ ബാച്ച് വരുന്ന ഏപ്രിലില്‍ ആരംഭിക്കാനാണ് പദ്ധതി. ആറു മാസമായിരിക്കും കോഴ്‌സ് കാലാവധി. പാട്രിക് ലെകാര്‍പ്പിയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. റെനോയുടെ വിദഗ്ദരായ 12 ഡിസൈനര്‍മാരുടെ കീഴിലായിരിക്കും പരിശീലനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന രണ്ട് പേര്‍ക്ക് കമ്പനി ജോലി നല്‍കും.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയായിരിക്കും അക്കാദമി ആരംഭിക്കുക. അക്കാദമി ആരംഭിക്കുന്നതോടെ എല്ലാ വര്‍ഷവും പുതിയ രൂപത്തിലും ഭംഗിയിലുമുള്ള വാഹനങ്ങള്‍ പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് റെനോ. നിലവില്‍ ക്വിഡ്,ഡസ്റ്റര്‍ എന്നീ മോഡലുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ നിന്നും ലഭിക്കുന്നത്. അക്കാദമി യാഥാര്‍ത്ഥ്യമാവുന്നതോടെ പുത്തന്‍ മോഡല്‍ വാഹനങ്ങള്‍ റെനോയില്‍ നിന്നും പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News