2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റെക്കോര്‍ഡ് തുകയ്ക്ക് റോഡ്രിഗോ ലീഡ്‌സില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ലീഡ്‌സ് യുനൈറ്റഡ് പുതിയൊരു താരത്തെ ടീമിലെത്തിച്ചു. സ്പാനിഷ് താരം റോഡ്രിഗോ മൊറോനോയെ ലീഡ്‌സിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്കാണ് ടീമിലെത്തിച്ചിട്ടുള്ളത്.
നാല് വര്‍ഷത്തെ കരാറില്‍ 27 മില്യന്‍ പൗണ്ട് (263 കോടി രൂപ)ക്കാണ് താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. ലീഡ്‌സ് യുനൈറ്റഡ് ഒരു താരത്തിന് വേണ്ടി ചിലവഴിക്കുന്ന ഏറ്റവും വലിയ തുകയാണിത്. പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ചത് കാരണം മികച്ച ടീമിനെ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ലീഡ്‌സ് യുനൈറ്റഡ്. വലന്‍സിയയില്‍ നിന്നാണ് താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. വലന്‍സിയക്ക് വേണ്ടി 220 മത്സരത്തില്‍ നിന്ന് 50 ഗോള്‍ സ്വന്തമാക്കിയ താരമാണ് റോഡ്രിഗോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News