2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റെംഡെസിവിര്‍ കൊവിഡിനെതിരേ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ കൊവിഡ് മരണനിരക്കും വൈറസ് ബാധിച്ചവരുടെ ആശുപത്രിവാസവും കുറയ്ക്കുന്നതിന് സഹായകമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തി. യു.എസ് പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ച മരുന്നാണിത്.
പ്രതിരോധ ചികിത്സയ്ക്ക് റെംഡെസിവിര്‍ ഫലപ്രദമാണോയെന്ന് കണ്ടെത്താന്‍ നിരധി പഠനങ്ങള്‍ നടന്നിരുന്നു.
പഠനസമയത്ത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനവിര്‍റിട്ടോനവിര്‍ എന്നിവയുടെ ഉപയോഗം ജൂണില്‍ തന്നെ നിര്‍ത്തിയതായി ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തെ വിമര്‍ശിച്ച് റെംഡെസിവിര്‍ നിര്‍മാതാക്കളായ ഗിലെഡ് സയന്‍സസ് രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസമാദ്യം പുറത്തുവന്ന യു.എസ് പഠനത്തില്‍ റെംഡെസിവിര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രോഗികള്‍ മറ്റു കൊവിഡ് ബാധിതരേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതായി കാണിച്ചിരുന്നു.
കൊവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കുന്നതിന് യു.എസും ഇന്ത്യയുമുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News