
സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും എന്‍.സി.എസ്.എമ്മും ഇന്ത്യ സ്റ്റെം ഫൗണ്ടേഷനുമായി ചേര്‍ന്നു വേള്‍ഡ് റോബോട്ടിക് ഒളിംപ്യാഡ് 2016ന്റെ ഭാഗമായി റീജ്യണല്‍ റോബോട്ടിക് ഒളിംപ്യാഡ് തിരുവനന്തപുരത്തു നടത്തും.
സെപ്റ്റംബര്‍ 24, 25 തിയതികളിലായി ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ (പ്ലാനറ്റേറിയം) നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഓണ്‍ലൈനായി www.wroindia.org എന്ന വെബ്സൈറ്റില്‍ സെപ്റ്റംബര്‍ 16നകം അപേക്ഷിക്കണം. പങ്കെടുക്കാന്‍ താല്പര്യമുള്ള സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പരിശീലന ക്യാംപ് ഓഗസ്റ്റ് 20നും 21നും ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ ഇന്നോവേഷന്‍ ഹബ്ബില്‍ നടത്തും. താല്പര്യമുള്ളവര് അന്നു രാവിലെ ഒന്പതിനു സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ എത്തണം.
എലമെന്ററി, ജൂനിയര്‍, സീനിയര്‍, അഡ്വാന്‍സ്ഡ്, റോബോട്ടിക് ചലഞ്ച് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍ ഒന്‍പതു മുതല്‍ 25 വയസുവരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ശാസ്ത്രസാങ്കേതിക മ്യൂസിയം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ : 9497676024, 04712306024, 2306025.