2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റിലയന്‍സ് ജിയോ സെപ്തംബര്‍ അഞ്ചു മുതല്‍; ഓഫറുകള്‍ പ്രഖ്യാപിച്ചു

റിലയന്‍സ് ജിയോ സെപ്റ്റംബര്‍ അഞ്ചു മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്റര്‍നെറ്റും കോളുകളും ഡിസംബര്‍ 31വരെ സൗജന്യമായിരിക്കും. കോളുകള്‍ ഡിസംബര്‍ 31ന് ശേഷവും സൗജന്യമായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

അത് മാത്രമല്ല ഇന്ത്യയില്‍ റോമിങ് ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റയും ലഭ്യമാകും. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കില്‍ ഡൗണ്‍ലോഡ് വേഗത 135 MPBS ആണ്. 4G ഡാറ്റ  ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നല്‍കുന്നതിന്‍റെ പത്തിലൊന്ന് ചാര്‍ജിനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 50 രൂപയ്ക്ക് 1 ജി.ബി ഡാറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ ഓഫര്‍. ആറ് ആഴ്ചയ്ക്കകം ജിയോ ഔദ്യോഗികമായി വിപണിയില്‍ പ്രവേശിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.