
ന്യൂഡല്‍ഹി: റിലയന്‍സും എയര്‍സെല്ലും ഒന്നിക്കുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്സെല്ലുമാണ് ലയിക്കുന്നത്.
65,000 കോടിയുടെ ആസ്തിയാണ് പുതിയ കമ്പനിക്ക് കണക്കാക്കുന്നത്. ടെലികോം മേഖലയില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാല് കമ്പനികളില്‍ ഒന്നായി പുതിയ കമ്പനി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍സെല്ലിന്റെ ഉടമകളായ മലേഷ്യയിലെ മാക്സിസ് കമ്യൂണിക്കഷനാണ് ലയന വാര്‍ത്ത പ്രഖ്യാപിച്ചത്. രണ്ടു ഗ്രൂപ്പുകള്‍ക്കും 50 ശതമാനം ഓഹരി വീതമാകും ഉണ്ടാവുക. പുതിയ കമ്പനിയുടെ ബോര്‍ഡില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും തുല്യപങ്കാളിത്തമുണ്ടാവും.
ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. 110 മില്യണ്‍ ഉപഭോക്താക്കളാണ് ഇതിനുള്ളത്. എന്നാല്‍, എയര്‍സെല്ലിന് അഞ്ചാം റാങ്കാണ്.
84 മില്യണ്‍ ഉപഭോക്താക്കളാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ ഇരു കമ്പനികളും തമ്മില്‍ ലയന ചര്‍ച്ച തുടങ്ങിയിരുന്നു.