2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റാഷ്‌ഫോര്‍ഡ് യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ സെന്‍സേഷന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചു. യൂറോയ്ക്കുള്ള അന്തിമ 23 അംഗ സംഘത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കൗമാര താരം ഇടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആസ്‌ത്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ റാഷ്‌ഫോര്‍ഡ് മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ശ്രദ്ധേയനായിരുന്നു. നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായും അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടാന്‍ 18കാരനായ താരത്തിനു സാധിച്ചിരുന്നു.
26 അംഗ സാധ്യതാ പട്ടികയില്‍ നിന്നു ലെയ്സ്റ്റര്‍ സിറ്റി മധ്യനിര താരം ഡാന്നി ഡ്രിങ്ക്‌വാട്ടറും ന്യൂകാസില്‍ യുനൈറ്റഡ് വിങര്‍ ആന്‍ഡ്രൂസ് ടൗണ്‍സെന്റിനേയും ഒഴിവാക്കി. മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിര താരം ഫാബിയന്‍ ഡെല്‍ഫിനെ പരുക്കിനെ തുടര്‍ന്നു നേരത്തെ ഒഴിവാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.