
ഇരിട്ടി: വിജയ് സങ്കല്പ് റാലിക്ക് മുന്‍പ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് കിട്ടുമെന്നു നരേന്ദ്ര മോദി ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇരിട്ടിയില്‍ എല്‍.ഡി.എഫ് ഇരിട്ടി ലോക്കല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കോ-ലീ-ബി സഖ്യം മാതൃകയില്‍ ബി.ജെ.പി-ആര്.എസ്.എസ് നേതാക്കള്‍ സംസ്ഥാനത്ത് വോട്ടുകച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ ഇതിനുപിന്നിലെ സ്വാദ് നുണഞ്ഞവര്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയില്‍ കണ്ട് പല വിചിത്ര ഇടപാടകളും സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും നടക്കുന്നതായി ഇതിനകം സൂചന ലഭിച്ചുകഴിഞ്ഞു. പണത്തിന്റെ ഒഴുക്കില്‍പ്പെട്ട് പലരെയും തെരഞ്ഞെടുപ്പ് രംഗത്തുനിന്നു കാണാനില്ലാന്നാണ് ചില സ്ഥാനാര്‍ഥികളുടെ പരാതി. അവിശുദ്ധ കൂട്ടുകെട്ടിന്റെ എല്ലാനീക്കവും മതനിരപേക്ഷ കക്ഷികള്‍ ശക്തമായി എതിര്‍ത്തു തോര്പ്പിക്കുമെന്ന ബോധ്യം അത്തരക്കാര്‍ മനസിലാക്കുന്നത് നാന്നായിരിക്കുമെന്നും പിണറായി പറഞ്ഞു.
കെ. മുഹമ്മദലി അധ്യക്ഷനായി. കാസിം ഇരിക്കൂര്‍, വി.സുരേന്ദ്രന് പിള്ള, കെ.കെ രാഗേഷ് എം.പി, കെ. അബ്ദുല്‍റഷീദ്, പി. ഹരീന്ദ്രന്‍, ബിനോയി കുര്യന്, കെ.ശ്രീധരന്, പി.പി അശോകന്, ബാബുരാജ് പായം, പി. സന്തോഷ്, കെ.പി കുഞ്ഞികൃഷ്ണന്, ബാബുരാജ് ഉളിക്കല്‍, പി.പി ഉസ്മാന്, ടി.കൃഷ്ണന് സംസാരിച്ചു.