
Russian President Vladimir Putin meets with his Iranian counterpart Hassan Rouhani in the Black Sea resort of Sochi on February 14, 2019. (Photo by Sergei CHIRIKOV / POOL / AFP) (Photo credit should read SERGEI CHIRIKOV/AFP via Getty Images)
മോസ്കോ: യു.എന്നിനെ വിലവയ്ക്കാതെ ഇറാനെതിരായ ഉപരോധവുമായി യു.എസ് മുന്നോട്ടുപോകുമ്പോള്‍ ചൈന, ഇറാന്, പാകിസ്താന് എന്നിവയെ കൂട്ടുപിടിച്ച് വമ്പന്‍ ശക്തിപ്രകടനം നടത്താനൊരുങ്ങി റഷ്യ.
കോകസ് 2020 എന്നു പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനത്തില്‍ റഷ്യക്കും ഇറാനുമൊപ്പം പങ്കെടുക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശക്തിപ്രകടനത്തില്‍ പാകിസ്താന്, അര്‍മീനിയ, മ്യാന്മര്, ബലാറസ് എന്നീ യൂറേഷ്യന്‍ രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളും പങ്കെടുക്കും. അതേസമയം റഷ്യയുടെ ക്ഷണമുണ്ടെങ്കിലും ചൈനയുമായും പാകിസ്താനുമായും സംഘര്‍ഷത്തിലുള്ള ഇന്ത്യ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നില്ല. സൈനികവിന്യാസവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ കാരണം പങ്കെടുക്കുന്നില്ലെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം റഷ്യയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ ചൈന വിമര്‍ശിച്ചു.
ചൈന പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഇന്ത്യ പിന്മാറിയത് ബാലിശമായ കാരണങ്ങള്‍ നിരത്തിയാണെന്നും ചൈനയുടെ സാന്നിധ്യം ഇന്ത്യയെ അപ്രസക്തമാക്കുമെന്ന ഭയമാണ് ഇതിനു പിന്നിലെന്നും ചൈനീസ് സൈനികവിദഗ്ധന് ലി ജീ പറഞ്ഞു.
ഇന്നു മുതല്‍ 26 വരെ റഷ്യയില്‍ നടക്കുന്ന സൈനികാഭ്യാസത്തെ ഏറെ ആശങ്കയോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്. ചൈനയുടെയും റഷ്യയുടെയും നൂതന ആയുധങ്ങള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനത്തില്‍ ചൈനയുടെ വെസ്റ്റേണ്‍ കമാന്‍ഡാണ് പങ്കെടുക്കുന്നത്. റഷ്യയുടെ ക്രൂയിസ് മിസൈലുകള്‍ വഹിക്കുന്ന 13,000 ടണ്ണുള്ള ആണവ ബോട്ടും വിമാനവേധ മിസൈലുകളും അത്യാധുനിക അന്തര്‍വാഹിനികളും പ്രകടനത്തില്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.