2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റഷ്യയില്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയിലെ കംചത്ക പെനിന്‍സുലയില്‍ ശക്തമായ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ പസഫിക് ഉള്‍ക്കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രാേദശിക സമയം ചൊവ്വാഴ്ച രാവിലെ 11.34നാണ് ഭൂകമ്പമുണ്ടായത്. റഷ്യയിലെ പ്രമുഖ നഗരമായ നികോള്‍സ്‌കോയിയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരമുണ്ട് കംചത്ക പെനിന്‍സുലയെന്ന ഉപദ്വീപിലേക്ക്.

10 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ പ്രകമ്പനം അനുഭവപ്പെട്ടുള്ളൂ. 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി തിരകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനാല്‍ തന്നെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.