
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് ആനുകൂല്യങ്ങള്‍ നേടാന്‍ ദലിത് വിഭാഗക്കാരിയായാതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ആരോപണ വിധേയയായ മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ എന്നിവരെ റിപ്പോര്‍ട്ട് കുറ്റവിമുക്തമാക്കുന്നു.
വ്യക്തിപരമായ പ്രശ്നങ്ങള്‍ കൊïാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നും വിദ്യാര്‍ഥിയുടെ ദലിത് പാരമ്പര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഏകാംഗ കമ്മിഷന് കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിതിന്റെ മാതാവിന്റെ സംവരണമുള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ ദലിതയാണെന്ന് അവകാശപ്പെട്ടതാണെന്നും റിപ്പോര്‍ട്ടിലുï്. ആത്മഹത്യയ്ക്ക് 11 ദിവസത്തിന് ശേഷം ജനുവരി 28നാണ് അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ രൂപന്‍വാലിനെ നിയോഗിച്ചത്.
50 പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 41 പേജുള്ള റിപോര്‍ട്ട് ആഗസ്റ്റിലാണ് സമര്‍പ്പിച്ചത്.
മൊഴി നല്കിയവരില് ഭൂരിഭാഗവും സര്‍വകലാശാലയിലെ അധ്യാപകരും ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ്. അഞ്ചു വിദ്യാര്‍ഥികളോടും രോഹിത് വിഷയത്തില്‍ സമരം നയിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടും കമ്മിഷന് സംസാരിച്ചിട്ടുï്.
വ്യക്തമായ കാരണങ്ങളുള്ളതിനാലാണ് രോഹിതിനെ ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.