
ലണ്ടന്‍: കൊവിഡ് ബാധിതരില്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിര്‍മിക്കപ്പെടുന്ന വൈറസിനെതിരായ ആന്റിബോഡി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം നഷ്ടമാകുമെന്ന് പഠനം. രോഗലക്ഷണമുള്ളവരില്‍ ആറു മാസത്തോളം പ്രതിരോധശേഷി നിലനില്‍ക്കുമെന്ന് മുന്‍ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടനിലെ ഇംപീരിയല്‍ കോളജ് വിപണിഗവേഷണ സ്ഥാപനമായ ഇപ്സോസ് മോരിയുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം 75നു മുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് 18-24 വയസിനിടയിലുള്ളവരില്‍ പതിയെയാണ് ആന്റിബോഡി ഇല്ലാതാകുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇംഗ്ലണ്ടിലെ 3,65,000 പേരുടെ സാംപിളുകള്‍ പഠനത്തിനായി ഉപയോഗിച്ചു. ആളുകളിലെ പ്രതിരോധശേഷി രോഗബാധ നീണ്ടുനില്‍ക്കുന്നത് കുറയ്ക്കുന്നതായും മൂന്നു മാസത്തിനിടെ നിരവധിപേരുടെ ആന്റിബോഡിയില്‍ 26.5 ശതമാനം കുറവുവന്നതായും പഠനത്തില്‍ വ്യക്തമായി.