2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രോഗമുക്തനാകും മുമ്പേ മാസ്‌ക് ഒഴിവാക്കി ട്രംപ് ആശുപത്രി വിട്ടു

 

വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഗമുക്തനാകുംമുമ്പേ ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടെന്നും ആശുപത്രി വിട്ടശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ആശുപത്രി വിടുകയാണ്. കൊവിഡിനെ ഭയപ്പെടേണ്ട. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായി’-ട്രംപ് ട്വീറ്റി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസമായി സൈനിക ആശുപത്രിയിലായിരുന്നു ട്രംപ്.
അതേസമയം രോഗമുക്തി നേടാതെയാണ് പ്രസിഡന്റ് ആശുപത്രി വിട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. തുടര്‍ന്ന് മാസ്‌ക് അഴിച്ചുമാറ്റി.
വൈകാതെ തന്നെ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകും. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മാധ്യമ സെക്രട്ടറിക്കും രോഗം സ്ഥിരീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.