
പാറശാല: രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജപ്തി ഭീഷണിയും. എന്ത് ചെയ്യണമെന്നറിയാതെ നാലംഗ കുടുംബം.നെയ്യാറ്റിന്‍കര താലൂക്കില്‍ ചെങ്കല്‍ പഞ്ചായത്തില്‍ ആറയൂര്‍ ചന്ദ്രനിലയത്തില്‍ ചന്ദ്രന് (44) നും കുടുംബവുമാണ് തുടര്‍ ജീവിതം എന്തെന്ന ചോദ്യചിഹ്നവുമായി നില്‍ക്കുന്നത്. ചന്ദ്രന് ഭാര്യ ശാലിനി ആറാം ക്ലാസില്‍ പഠിക്കുന്ന ദേവിനന്ദ, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ദേവീകൃഷ്ണ എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബമായിരുന്നു ആറയൂര്‍ ചന്ദ്രനിലയം.എന്നാല്‍ അഞ്ചു വര്‍ഷം മുന്‍പ് ഈ കുടുംബത്തിന്റെ സന്തോഷത്തിന് മങ്ങല്‍ ഏറ്റു തുടങ്ങി. ചന്ദ്രന് വയറുവേദനയും കാല് നീരുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ചന്ദ്രന്റെ ഇരു വൃക്കകളും നിലച്ചതായിരുന്നു രോഗം.തുടര്‍ന്ന് ഡയാലിസിസും ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യണം .ഒരു തവണ ഡയാലിസിസ് ചെയ്യുമ്പോള്‍ തന്നെ 5000 രൂപയില്‍ കൂടുതല്‍ വരും ചെലവ്.തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍നിന്നും ആകെ ഉണ്ടായിരുന്ന വീടും വസ്തുവുംവച്ച് 3 ലക്ഷം രൂപ ലോണ്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രന് രോഗം കാരണം ജോലിയ്ക്കു പോകാനോ പണം തിരിച്ചടയ്ക്കാനും സാധിക്കുന്നില്ല. നിലവില്‍ പലിശ അടക്കം 9,79661 രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇല്ലാത്ത പക്ഷം വീട് ജപ്തി ചെയ്യുമെന്നും പറയുന്നു.രണ്ട് വൃക്കകളും നഷ്ടപ്പെട്ട ചന്ദ്രന് ഭാര്യയ്ക്കും രണ്ട് പെണ്മക്കള്ക്കും ആഹാരത്തിനായി വരെ ബന്ധുക്കളെ ആശ്രയിച്ചിരിയ്ക്കുകയാണ്.ഇനി ബന്ധുക്കള്‍ എത്ര നാള് സഹായിക്കുമെന്നും അറിയില്ല. തന്റെ കുടുംബത്തിന്റെ ജപ്തി ഭീഷണി ഒഴിവാക്കുന്നതിനും മക്കളുടെ പഠനത്തിനും ഭക്ഷണത്തിനും ഇനി യാതൊരു നിവര്ത്തിയുമില്ല. കരുണ നിറഞ്ഞവര്‍ കനിയണമേയെന്ന അപേക്ഷ മാത്രമേ ഈ കുടുംബത്തിന് ഉള്ളു. ധനുവച്ചപുരം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട് നമ്പര്‍ : .0204001000003249
ഐ.എഫ്.എസ്.സി :ഡി.എല്‍.എക്സ്ബി 0000204
ഫോണ്‍: 8606269696, 9995302750