
മനാമ: റിപ്പബ്ലിക്ക് ദിനത്തില്‍ ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ‘ എന്ന പ്രമേയത്തില്‍ ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ബഹ്റൈന്‍ തല പ്രചരണങ്ങള്‍ക്ക് തുടക്കമായി.
കഴിഞ്ഞ 13 വര്‍ഷമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ എട്ടാമത് സംഗമമാണ് 2019 ജനുവരി 26ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്നത്.
പുതിയ സാഹചര്യത്തില്‍ മനുഷ്യ ജാലികയുടെ പ്രസക്തിയും പ്രധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രചരണ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ പിന്നിടുന്പോഴും മനുഷ്യജാലികക്കും അതിന്റെ പ്രമേയത്തിനും മാറ്റ് കൂടുകയാണ്.
ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ സ്വതന്ത്ര ഇന്ത്യയുടെ പൈതൃകവും പാരന്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കുന്നതോടൊപ്പം, അത് അതേ ചൂടിലും ചൂരിലും പുതു തലമുറകളിലേക്ക് കൂടി കൈമാറണമെന്ന സന്ദേശമാണ് മനുഷ്യജാലിക യുടെ ലക്ഷ്യമെന്നും സംഘാടകര്‍ വിശദീകരിച്ചു.
മനാമയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു.
മനുഷ്യ ജാലികയുടെ പോസ്റ്റര്‍ ഒ.ഐ.സി.സി ബഹ്റൈന്‍ നാഷണല്‍ പ്രസിഡന്റ് ബിനു കുന്നന്താനം പ്രകാശനം ചെയ്തു.
എസ് കെ എസ് എസ് എഫ് ബഹ്റൈന്‍ പ്രസിഡന്റ് അശ്റഫ് അന്‍വരി കാളിയാ റോഡ് അധ്യക്ഷത വഹിച്ചു.
വി.കെ കുഞ്ഞഹമ്മദ് ഹാജി, റബീഅ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.
സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, എസ് എം. അബ്ദുല്‍ വാഹിദ്, അഷ്റഫ് കാട്ടിലപ്പീടിക, ഹംസ അന്‍വരി മോളൂര്‍, മന്‍സൂര്‍ ബാഖവി കരുളായി, ഹാഫിള് ശറഫുദ്ധീന്‍, ഉബൈദുല്ല റഹ്മാനി, ശാഫി വേളം, ബഷീര്‍ അരൂര്‍, ഇസ്മാഈല്‍ പയ്യന്നൂര്‍ തുടങ്ങി ബഹ്റൈനിലെ സമസ്ത, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ് എഫ്, വിഖായ കേന്ദ്രഏരിയാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.