2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാമപുരം ഫൊറോന പള്ളിയില്‍ ദുഃഖവെള്ളി ആചരണവും നേര്‍ച്ചക്കഞ്ഞി വിതരണവും

രാമപുരം: രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ പെസഹാ തിരുകര്‍മങ്ങള്‍ക്ക് വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ നേതൃത്വം നല്‍കും. രാവിലെ 6.30 ന് തിരുകര്‍മങ്ങള്‍ ആരംഭിക്കും.  വൈകുന്നേരം 4.30 ന്റെ പൊതു ആരാധന ഫാ. പ്രിന്‍സ് കന്യാകോണില്‍ നയിക്കും. ഇന്ന് രാവിലെ 6.30 ന് പീഡാനുഭവ തിരുകര്‍മങ്ങള്‍ റവ. ഫാ. അബ്രാഹം പാലയ്ക്കത്തടത്തില്‍ സന്ദേശം നല്‍കും.  ശേഷം നഗരം ചുറ്റിയുള്ള പരിഹാര പ്രദക്ഷിണവും എസ്.എം.വൈ.എം രാമപുരം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നേര്‍ച്ച കഞ്ഞി വിതരണവും നടത്തും.
നാളെ തിരുകര്‍മങ്ങള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ നടുത്തടം നേതൃത്വം നല്‍കും. രാവിലെ 6.30 ന്റെ കുര്‍ബ്ബാനയ്ക്ക് ശേഷം പൊതു മാമോദീസ ഉണ്ടായിരിക്കും. ഉയര്‍പ്പുഞായറാഴ്ച്ച രാവിലെ മൂന്നുമണിയ്ക്കും, 5.30നും ഏഴിനും 8.30നും കുര്‍ബ്ബാന ഉണ്ടാകും. ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. ജോസഫ് ആലഞ്ചേരി, അപ്പച്ചന്‍ കക്കുഴയില്‍, ജോണി വാലുമ്മേല്‍, ബെന്നി കച്ചിറമറ്റം, ജോജോ മണ്ണാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.