2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാമക്ഷേത്രത്തിന് ഇന്നു തറക്കല്ലിടും

 

ലക്‌നൗ: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഇന്നു തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയെക്കൂടാതെ യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, നൃത്യ ഗോപാല്‍ദാസ് എന്നിവരാണ് വേദിയിലുണ്ടാകുകയെന്നാണ് വിവരം.
പരിപാടിയില്‍ നേരിട്ടു പങ്കെടുക്കുന്നതിന് 175 പേര്‍ക്കാണ് ക്ഷണമുള്ളത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളുമായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പരിപാടിയില്‍ പങ്കെടുക്കുക. കൊവിഡ് ഭീതി കാരണം പൊതുചടങ്ങില്‍ പങ്കെടുക്കില്ലെന്നും പ്രധാനമന്ത്രിയടക്കമുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും പ്രതിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചടങ്ങ് കഴിഞ്ഞതിനു ശേഷം അയോധ്യയിലെത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. അമിത് ഷായ്ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ഈ പ്രതികരണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.