
ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിലേക്ക്. ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മിരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. കശ്മിരിലെ പ്രശ്നങ്ങള്‍ക്ക് പോംവഴി തേടാനായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രി വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി സംസാരിക്കും. എന്നാല്‍, വിഘടനവാദികളായ ഹുര്‍റിയത് കോണ്‍ഫറന്‍സുമായി പരസ്പരം ചര്‍ച്ചയ്ക്ക് കേന്ദ്രം താല്‍പ്പര്യപ്പെടുന്നില്ല.
Comments are closed for this post.