
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന 60 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകളില്‍ വേദന സംഹാരികള്‍, അലര്‍ജി, പനി, കഫക്കെട്ട്, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകള്‍, കാല്‍സ്യം അയേണ്‍ ടാബ്ലറ്റുകള് എന്നിവ ഉള്‍പ്പെടുന്നു. വേദന സംഹാരിയായി സാധാരണ ഉപയോഗിക്കുന്ന സനോഫി ഇന്ത്യ ഉല്പാദിപ്പിക്കുന്ന കോംബിഫ്ളാം, റെക്കിറ്റ് ബെന്‍കിസര്‍ ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഉല്പാദിപ്പിക്കുന്ന ഐസി ഫാര്‍മസ്യൂട്ടിക്കല്‍സ് ഡി. കോള്‍ഡ് ടോട്ടല്‍, പ്രമുഖ മരുന്ന് നിര്‍മാണ കമ്പനികളായ സിപ്ലെയുടെ ഒഫ് ലോക്സ് 100 ഡി.ടി ഗുളികകള്‍, തിയോ അസ്താലിന്‍ ഗുളിക, കാഡില്ല കമ്പനിയുടെ സാഡിലോസ് എന്നിവയും ഗുണനിലവാരം കുറഞ്ഞവയുടെ പട്ടികയിലുണ്ട്.
കഴിഞ്ഞ മാസം നടത്തിയ ലാബ് പരിശോധനയിലാണ് ഈ മരുന്നുകള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായത്.