2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്തെ 26 ബാങ്കുകള്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ 26 ബാങ്കുകള്‍ ആറു ബാങ്കുകളിലേക്ക് ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യുണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് 26 ബാങ്കുകളെ ലയിപ്പിക്കുക. രാജ്യത്ത് ശക്തരായ ബാങ്കുകളെ സൃഷ്ടിക്കുക, ദുര്‍ബല ബാങ്കുകളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണിത്. ഇതിനായുള്ള പദ്ധതി രേഖയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

ഇതു പ്രകാരം സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യു.സി.ഒ ബാങ്ക് തുടങ്ങിയവ കാനറാ ബാങ്കില്‍ ലയിക്കും. സെന്‍ട്രല്‍ ബാങ്ക്, ദെന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, വിജയബാങ്ക് തുടങ്ങിയ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിക്കും.

ഇതു സംബന്ധിച്ച് പദ്ധതിയുടെ ആസൂത്രണഘട്ടത്തിലാണെന്നും ബാങ്കുകളുമായി വൈകാതെ ആശയവിനിമയം നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News