2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്തെ ആദ്യത്തെ ജലതുരങ്ക പാത ഗംഗാ നദിയില്‍

കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ ജലതുരങ്ക പാത ഗംഗാ നദിയില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ഖനവ്യവസായ മന്ത്രി ബാബുല്‍ സുപ്രിയോ. കൊല്‍ക്കത്തയിലെ കിഴക്ക്-പടിഞ്ഞാറ് മേഖലയിലെ ഇടനാഴി പദ്ധതിയാണ് ഇത്. ഗംഗാ നദിയുടെ താഴേ തട്ടിലൂടെയാണ് ജലതുരങ്ക പാത കടന്നു പോകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ഹൗറ മൈതാനം തൊട്ട് ഗംഗയുടെ തീരം വരെ 1.7 കിലോമീറ്ററോളം നീളമുള്ളതാണ് ജലതുരങ്ക പാത.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.