മലപ്പുറം: കോടിയേരി ബാലകൃഷ്ണന്റെ രാജി വൈകിയുദിച്ച വിവേകമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഈ രാജി. പാര്‍ട്ടി സെക്രട്ടറി ചികിത്സയ്ക്കായി അവധിയെടുത്തുപോകുന്നത് ആദ്യത്തെ സംഭവമല്ലെങ്കിലും പകരം ചുമതലയേല്‍പ്പിച്ച് അവധിയില്‍ പോകുന്നത് ആദ്യ സംഭവമാണ്. സര്‍ക്കാരിന്റെ മേല്‍ യാതൊരു നിയന്ത്രണവും പാര്‍ട്ടിക്കല്ല. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഇംഗീതത്തിന നുസരിച്ചാണ്. പാര്‍ട്ടിക്കകത്ത് നടക്കുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ അവസാന പ്രതിഫലനമാണ് ഈ രാജിയെന്നും മജീദ് പറഞ്ഞു.
Comments are closed for this post.