
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ബോംബേറില്‍ സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. 19ന് വൈകുന്നേരമായിരുന്നു പിണറായിയില്‍ സി.പി.എം പ്രവര്ത്തകന് രവീന്ദ്രന് കൊല്ലപ്പെട്ടത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എന്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കൂത്തുപറമ്പ് പൊലിസ് കേസ് ഫയല്‍ ഡിവൈ.എസ്.പി വിശ്വനാഥന് കൈമാറി. പ്രതികളില്‍ ചിലര്‍ വലയിലായതായാണ് സൂചന.