2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

ജൊഹന്നാസ്ബര്‍ഗ്: ഒടുവില്‍ മഴയും തുണച്ചില്ല, ദക്ഷിണാഫ്രിക്കയോട് ഇന്ത്യക്ക് തോല്‍വി. ആദ്യ രണ്ട് സെഷനുകളും മഴ കൊണ്ടുപോയിട്ടും നാലാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യാ ടീം പരാജയപ്പെട്ടു.
രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിനാണ് ജയിച്ചത്. 96 റണ്‍സുമായി പുറത്താകാതെ മുന്നില്‍ നിന്നും നയിച്ച എല്‍ഗറായിരുന്നു കളിയിലെ നായകന്‍. ഏട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി നില്‍ക്കെ 122 റണ്‍സ് ലക്ഷ്യവുമായി നാലാം ദിനം ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മഴയായിരുന്നു ആദ്യ വെല്ലുവിളി. തകര്‍ത്തുപെയ്ത മഴ ആദ്യ രണ്ടു സെഷനും ഒഴുക്കിക്കളയുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.