2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രക്തപരിശോധനകള്‍

ടി.പി.

ഹീമോഗ്ലോബിന്‍
പരിശോധന

സാര്‍വത്രികമായി ഉപയോഗിക്കുന്ന ബ്ലഡ് റൂട്ടീന്‍ ടെസ്റ്റില്‍ ആദ്യം പരിശോധിച്ചറിയുന്നത് ഹീമോഗ്ലോബിന്റെ തോതാണ്. പ്രായപൂര്‍ത്തിയെത്തിയ ഒരു വ്യക്തിയിലെ ഹീമോഗ്ലോബിന്‍ എ ആണ് കാണപ്പെടുന്നത്.എന്നാല്‍ ഗര്‍ഭസ്ഥശിശുവില്‍ ഇത് എഫ് ആയിരിക്കും. ജനനശേഷം ഏതാണ്ട് ആറുമാസമാകുമ്പോഴേക്കും ഹീമോഗ്ലോബിന്‍ എഫിന്റെ അളവ് സിംഹഭാഗവും കുറഞ്ഞ് എ ആയി മാറുന്നു. വിരല്‍ത്തുമ്പിലെ രക്തക്കുഴലായ കാപ്പിലറികളില്‍നിന്നാണ് സാധാരണയായി പ്രായമുള്ളവരില്‍നിന്ന് ഹീമോ ഗ്ലോബിന്‍ പരിശോധനയ്ക്കാവശ്യമായ രക്തം ശേഖരിക്കാറുള്ളത്. ശിശുക്കളില്‍നിന്നാണെങ്കില്‍ കാലിലെ ഉപ്പൂറ്റിയോ തള്ള വിരലോ ഉപയോഗപ്പെടുത്താം. കളറിമെട്രിക് പരിശോധനയാണ് ഇപ്പോള്‍ ലാബുകളില്‍ നടത്തുന്നത്.

നോര്‍മല്‍ ലെവല്‍ ഹീമോ
ഗ്ലോബിന്‍ റിസള്‍ട്ട് (ഗ്രാമില്‍)

ഒരു വയസില്‍ താഴെ: 11.5- 19.5
പത്തു മുതല്‍ 12 വയസുവരെ: 11.5 -14.5
പ്രായപൂര്‍ത്തിയായ പുരുഷന്‍: 13.8 – 17.2
പ്രായപൂര്‍ത്തിയായ സ്ത്രീ: 12 -15.6

അബ് നോര്‍മല്‍ ലെവല്‍
ഹീമോഗ്ലോബിന്‍ റിസള്‍ട്ട്

പ്രായപൂര്‍ത്തിയായ പുരുഷനില്‍ പതിമൂന്ന ു ഗ്രാമില്‍ താഴെയുള്ള ഹീമോഗ്ലോബിന്‍ നിലയും സ്ത്രീക്ക് പന്ത്രണ്ടില്‍ താഴെയുള്ള നിലയും വിളര്‍ച്ചയെ സൂചിപ്പിക്കുന്നു. വിളര്‍ച്ചയ്ക്ക് നിരവധി കാരണങ്ങളുണ്ട്.
ആന്തരിക -ബാഹ്യ ഭാഗത്തു നിന്നുള്ള ശരീരത്തിലെ മുറിവുകള്‍, കൊക്കപ്പുഴുബാധ, സ്ത്രീകളിലെ ആര്‍ത്തവം, അര്‍ബുദം, ജീവകങ്ങളുടെ കുറവു മൂലമോ ആന്തരികാവയവങ്ങളുടെ തകരാറു മൂലമോ അരുണരക്താണുക്കളുടെ ഉല്‍പ്പാദനം കുറയുക, അരുണരക്താണുക്കളുടെ ഘടനയിലോ ഹീമോ ഗ്ലോബിന്‍ തന്മാത്രയിലോ സംഭവിക്കുന്ന വൈകല്യം മൂലം അകാലത്തിലുള്ള നാശം എന്നിവ വിളര്‍ച്ചയ്ക്ക് കാരണമാകാം.

ബ്ലഡ് സ്മിയര്‍ ടെസ്റ്റ്

പെരിഫെറല്‍ സ്മിയര്‍ ടെസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ബ്ലഡ് സ്മിയര്‍ ടെസ്റ്റിലൂടെ അരുണ -ശ്വേതരക്താണുക്കള്‍ പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയുടെ ഘടനയും കൗണ്ടിലുള്ള വ്യത്യാസവുമറിയാം. മലേറിയ, അര്‍ബുദം എന്നിവ കണ്ടെത്താനും ഈ ടെസ്റ്റ് ഉപയോഗപ്പെടുത്താം.

നോര്‍മല്‍ ലെവല്‍
ബ്ലഡ് സ്മിയര്‍ ടെസ്റ്റ്
(ശതമാനം)

ലിംഫോസൈറ്റുകള്‍: 20- 40
മോണോസൈറ്റുകള്‍: 2 – 6
ന്യൂട്രോഫിലുകള്‍: 40 – 60
ഇയോസിനോഫിലുകള്‍: 2 – 8
ബേസോഫിലുകള്‍: 0 – 1

അരുണ രക്താണുക്കള്‍ 7.2 മൈക്രോ മീറ്റര്‍ വലുപ്പമുള്ള കോശങ്ങളാണ്. ഇവയുടെ വലിപ്പം കുറഞ്ഞിരുന്നാല്‍ ഇരുമ്പിന്റെ കുറവും കൂടിയിരുന്നാല്‍ ജീവകം 12 ന്റെ കുറവും മനസ്സിലാക്കാം.

ഇവയുടെ ആകൃതി അരിവാള്‍ രൂപത്തിലാണെങ്കില്‍ സിക്കിള്‍ സെല്‍ അനീമിയയും വൃത്താകൃതി സ്ഫീറോ സൈറ്റോസിസിനേയും സൂചിപ്പിക്കുന്നു. ശ്വേതരക്താണുക്കളുടെ പൂര്‍ണവളര്‍ച്ചയെത്താത്ത കോശങ്ങളായ ബ്ലാസ്റ്റ് സെല്ലുകളുടെ സാന്നിധ്യം രക്താര്‍ബുദത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ശ്വേത രക്താണുക്കളുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ വൈറല്‍ രോഗാണുക്കളുടെ സാന്നിധ്യം, ലൂക്കീമിയ എന്നിവയേയും സൂചിപ്പിക്കുന്നു.

ഇ.എസ്.ആര്‍ ടെസ്റ്റ്
(erythrocyte
sedimentation rate (ESR)

രക്തം ട്യൂബില്‍ ശേഖരിച്ചു കുത്തനെ ഉയര്‍ത്തി നിര്‍ത്തുന്നതിലൂടെ ചുവന്ന രക്താണുക്കള്‍ താഴ്ഭാഗത്ത് അടിഞ്ഞു കൂടുകയും മുകള്‍ ഭാഗത്തായി പ്ലാസ്മ ശേഖരിക്കപ്പെടുകയും ചെയ്യും.

ആദ്യത്തെ ഒരു മണിക്കൂറില്‍ വേര്‍തിരിക്കപ്പെടുന്ന പ്ലാസ്മയുടെ ഉയരവും ചുവന്ന രക്താണുക്കളുടെ എണ്ണവും ഈ പരിശോധനയില്‍ നിരീക്ഷണ വിധേയമാക്കാം. ഇ.എസ്.ആറിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമല്ല. ഒരാളുടെ ആരോഗ്യസ്ഥിതിയും ഇപ്പോഴത്തെ ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധമാണ് ഇ.എസ്.ആര്‍ സൂചിപ്പിക്കുക. വിളര്‍ച്ച, ഗര്‍ഭധാരണം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ആര്‍ത്രൈറ്റിസ് മുതലായ അസുഖങ്ങളുള്ളപ്പോള്‍ ഇ.എസ്.ആര്‍ നില കൂടിയിരിക്കുന്നതായി കാണാം. സിക്കില്‍ സെല്‍ അനീമിയ, കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍ തുടങ്ങിയ അസുഖങ്ങളില്‍ ഇ.എസ്.ആര്‍ കുറഞ്ഞിരിക്കുന്നതായും കാണുന്നു.

നോര്‍മല്‍ റിസള്‍ട്ട്

പുരുഷന്‍ അമ്പതു വയസില്‍ താഴെ:
15 mm/ hr
പുരുഷന്‍ അമ്പത് വയസിന് മുകളില്‍:
20 mm/ hr
സ്ത്രീ അമ്പതു വയസില്‍ താഴെ:
20 mm/ hr-
സ്ത്രീ അമ്പതു വയസിനു മുകളില്‍:
30 mm/ hr-

കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
(complete blood count (CBC) )

രക്തത്തിലെ വിവിധ ഘടകങ്ങളും കൗണ്ടുകളും നിരീക്ഷണവിധേയമാക്കുന്ന ഈ പരിശോധനയെ ഫുള്‍ ബ്ലഡ് കൗണ്ട് ( full b-lood count (FBC-) ഫുള്‍ബ്ലഡ് എക്‌സാം -( full blood exam (FBE) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ശ്വേതാണുക്കള്‍ (ണവശലേ രലഹഹ)െ അരുണ രക്താണുക്കള്‍ (Red cells), ഹീമോഗ്ലോബിന്‍ (Hemoglobin) മീന്‍ കോര്‍പ്പസ്‌കുലാര്‍ വോള്യം (mean corpuscular volume or mean cell volume (MCV) മീന്‍ കോര്‍പ്പസ്‌കുലാര്‍ ഹീമോഗ്ലോബിന്‍ (mean corpuscular hemoglobin (MCH), or mean cell hemoglobin (MCH), മീന്‍ കോര്‍പ്പസ്‌കുലാര്‍ ഹീമോഗ്ലോബിന്‍ കോണ്‍സന്‍ട്രേഷന്‍ (me-an corpuscular hemoglobin concentration) റെഡ് സെല്‍ ഡിസ്ട്രിബ്യൂഷന്‍ വിഡ്ത് ( Red blood cell distribution width (RDW CV or RDW and RDW SD), പ്ലേറ്റ്‌ലറ്റ് (Platelets or thrombocytes), മീന്‍ പ്ലേറ്റ്‌ലറ്റ് വോള്യം (Mean Platelet Volume) തുടങ്ങിയവ ഈ പരിശോധയില്‍ നിരീക്ഷിക്കപ്പെടും.

നോര്‍മല്‍ ടെസ്റ്റ് ലെവല്‍
ശ്വേതാണുക്കള്‍: 3,900 – 10,000 (mm3)
അരുണ രക്താണുക്കള്‍: 4.20 – 5.70
ഹീമോ ഗ്ലോബിന്‍: 13.2 – 16.9
ഹിമാറ്റോക്രിറ്റ:് 38.5 – 49.0%
മീന്‍ കോര്‍പ്പസ്‌കുലാര്‍ വോള്യം: 80 – 97
മീന്‍ കോര്‍പ്പസ്‌കുലാര്‍ ഹീമോഗ്ലോബിന്‍: 27.5 – 33.5
മീന്‍ കോര്‍പ്പസ്‌കുലാര്‍ ഹീമോഗ്ലോബിന്‍ കോണ്‍സന്‍ട്രേഷന്‍: 32.0 – 36.0%
റെഡ് സെല്‍ ഡിസ്ട്രിബ്യൂഷന്‍ വിഡ്ത് : 11.0 – 15.0
പ്ലേറ്റ്‌ലറ്റ് : 140,000 – 390,000 (mm3)
മീന്‍ പ്ലേറ്റ്‌ലറ്റ് വോള്യം: 7.5 – 11.5

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.