2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം

ലഖ്‌നൗ: വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാന്‍ ഉത്തരവിട്ട സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളിനു പുറത്ത് പ്രതിഷേധിച്ചു.മീറത്തിലെ സദറില്‍ പ്രവര്‍ത്തിക്കുന്ന ഋഷങ് അക്കാദമി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികള്‍ക്ക് വിവാദ നിര്‍ദേശം നല്‍കിയത്. ആദിത്യനാഥിന്റെ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാത്തവര്‍ ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. സ്‌കൂളില്‍ നേരത്തെ മാംസഭക്ഷണം നിരോധിച്ചതായും ആരോപണമുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ അധികൃതര്‍ നിഷേധിച്ചു. വിദ്യാര്‍ഥികളോട് നല്ല രീതിയില്‍ വസ്ത്രം ധരിച്ചും മുടി ചീകിയും വരാന്‍ മാത്രമാണു നിര്‍ദേശിച്ചതെന്ന് അക്കാദമി സെക്രട്ടറി രഞ്ജിത് ജെയിന്‍ പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.