2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘യോഗിയുടെ വര്‍ഗീയ നിലപാടിന് വൃന്ദ കാരാട്ട് ഓശാന പാടുന്നു’

തിരുവനന്തപുരം: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണ കണ്ട് ബി.ജെ.പി നേതാക്കളായ യോഗി ആദിത്യനാഥും അമിത് ഷായും കൊടും വര്‍ഗിയ വൈറസ് രാഷ്ട്രീയത്തില്‍ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രമേയത്തില്‍ കുറ്റപ്പെടുത്തി.തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടുന്ന മുന്നണിക്ക് വോട്ട് പിടിക്കുന്ന വൃന്ദ കാരാട്ട് കേരളത്തില്‍ വന്ന് ബി.ജെ.പി നേതാക്കള്‍ക്ക് ഓശാന പാടുന്ന നിലപാട് സ്വീകരിക്കുന്നത് സി.പി.എമ്മിന്റെ അവസരവാദ സമീപനമാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇങ്ങനെയാണെങ്കില്‍ സി.പി.എം ഫാസിസത്തിനെതിെേര എന്ത് പോരാട്ടമാണ് നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് കമ്മിറ്റി സംശയം പ്രകടിപ്പിച്ചു.
നന്ദാവനം ലീഗ് ഹൗസില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ അധ്യക്ഷനായി. ജന. സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം സ്വാഗതം പറഞ്ഞു. അഡ്വ.എസ്.എന്‍ പുരം നിസാര്‍, യു. ഗുലാം മുഹമ്മദ്, വിഴിഞ്ഞം റസാഖ്, എം.എ കരീം ബാലരാമപുരം, അഡ്വ. പാച്ചല്ലൂര്‍ നുജുമുദീന്‍, കരമന മാഹീന്‍ സംസാരിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.