2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യെദ്യൂരപ്പയ്ക്കും ആറു സ്റ്റാഫംഗങ്ങള്‍ക്കും കൊവിഡ്

 

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇദ്ദേഹം ചികിത്സയിലാണ്. ഇതിനു പിന്നാലെ യെദ്യൂരപ്പയുടെ ആറ് സ്റ്റാഫംഗങ്ങള്‍ക്കും യെദ്യൂരപ്പയുടെ മകള്‍ പത്മാവതിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
77കാരനായ യെദ്യൂരപ്പ മണിപ്പാലിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയടക്കമുള്ള സ്റ്റാഫുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യു.പിയില്‍ കൊവിഡ് ബാധിച്ച് മന്ത്രി കമല്‍റാണി വരുണ്‍ മരിച്ചിരുന്നു.
കാര്‍ത്തി ചിദംബരത്തിനും സ്ഥിരീകരിച്ചു
ചെന്നൈ: കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിനും കൊവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹം സ്വന്തം വസതിയില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച വിവരം 48കാരനായ കാര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.