പാരിസ്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം യൂറോപ്പില്‍ ജാഗ്രതാ നിര്‍ദേശം. ഫ്രാന്‍സ്, ജര്‍മനി, റൊമാനിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ ആണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാരിസിലും തെക്കന്‍ ജര്‍മനിയിലുമാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവപ്പെട്ടത്.
പാരിസിലെ സീന്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ബെല്‍ജിയം, ഓസ്ട്രിയ, പോളണ്ട്, ഹോളണ്ട് രാജ്യങ്ങളിലെ വിവിധ നഗരങ്ങളേയും കെടുതികള്‍ ബാധിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ജര്‍മനിയില്‍ 10 പേരും ഫ്രാന്‍സ്, റൊമാനിയ എന്നിവിടങ്ങളില്‍ രണ്ടുപേരും ബെല്‍ജിയത്തില്‍ ഒരാളുടേയും മരണമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കും. ആയിരക്കണക്കിനു ജനങ്ങള്‍ സ്വന്തം വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറി.
കനത്ത മഴയെത്തുടര്‍ന്നു സീന്‍ നദിയില്‍ വെള്ളം 21 അടിയാണ് ഉയര്‍ന്നത്. 1982നു ശേഷം ആദ്യമായാണ് സീന്‍ നദിയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു ഫ്രാന്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു. കാലാവസ്ഥാ ദുരന്തങ്ങള്‍ ആഗോള വെല്ലുവിളിയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊളാന്തെ പ്രതികരിച്ചു. കാബിനറ്റ് കൂടി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അടിയന്തിര സഹയാമെത്തിക്കേണ്ട സ്ഥലങ്ങളില്‍ പരമാവധി വേഗത്തില്‍ ഇടപെടലുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പ്രതികരിച്ചു.
Comments are closed for this post.