
തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന് ചെയ്യാനും സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇവിടങ്ങളില്‍നിന്നു കേരളത്തിലെത്തിയ 18 പേര് കൊവിഡ് പോസിറ്റീവാണെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദമാണോ ഇതെന്നറിയാന് പുനെ ലാബിലേക്കു സാംപിള്‍ അയച്ചിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിനും ഇപ്പോഴുള്ള കൊവിഡ് വൈറസിന്റെ ചികിത്സ തന്നെയാണെന്നു മന്ത്രി പറഞ്ഞു.