2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.പി തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണമെന്ന് ബി.ജെപി; ആവശ്യം പരാജയ ഭീതിയാലെന്ന് ശിവസേന

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാരെ പരിശോധിക്കണമെന്ന ബിജെപി ആവശ്യത്തെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന. യുപിയില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്ന ഭയമാണ് ബിജെപിയെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് ശിവസേന ആരോപിക്കുന്നു.

ബുര്‍ഖ ധരിച്ചെത്തുന്ന സത്രീകളെ വോട്ട് ചെയ്യുന്നതിന് മുന്‍പ് വനിതാ പൊലിസ് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിക്കണം എന്നാവശ്യപെട്ട് ബിജെപി ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി രംഗത്തുവന്നത്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ പ്രത്യേക സേനയെ വിന്യസിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയുമായി ശിവസേന ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമ്‌നയില്‍ ലേഖനം വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് വേണ്ടി ഭരണ സ്തംഭനം ഉണ്ടാക്കി മന്ത്രിമാരെയെല്ലാം പ്രചരണത്തിന് ഇറക്കുന്നതിന് ജനങ്ങള്‍ അര്‍ഹിക്കുന്ന മറുപടി തന്നെ നല്‍കുമെന്ന് സാമ്നയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.