2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

യു.പി കോണ്‍ഗ്രസ് നേതാവ് റീത്ത ബഹുഗുണജോഷി ബി.ജെ.പിയിലേക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് റീത്ത പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നേതൃത്വം നല്‍കുന്നതില്‍ നിന്ന് ബഹുഗുണയെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം.

2007 മുതല്‍ 12 വരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ച ബഹുഗുണ യുപി തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. റീത്തയുടെ ഈ ചുവടുമാറ്റം യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ഹേമതി നന്ദന്‍ ബഹുഗുണയുടെ മകളും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ സഹോദരിയുമാണ് റീത്ത.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.