2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.പിയിൽ ദലിത് ബാലനെക്കൊണ്ട് കാലു നക്കിച്ചു

എട്ടുപേർ അറസ്റ്റിൽ
ലഖ്‌നൗ
യു.പിയിലെ റായ്ബറേലിയിൽ ദലിത് ആൺകുട്ടിയെ സവർണ യുവാക്കൾ മർദിക്കുകയും കാലു നക്കിക്കുകയും സംഭവം ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. രണ്ടു മിനിറ്റ് 30 സെക്കൻഡ് വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രതി ഒരു മോട്ടോർ സൈക്കിളിൽ ഇരുന്ന് കാലു നക്കാൻ ആംഗ്യം കാണിക്കുന്നതാണ് വിഡിയോയിലുള്ളത്. തുടർന്ന് ദലിത് ബാലൻ കുനിഞ്ഞുനിന്ന് കാലുനക്കുന്നു. ഏതാനും പേർ ചുറ്റുംനിന്ന് കളിയാക്കിച്ചിരിക്കുന്നതും പരിഹസിക്കുന്നതും ദൃശ്യത്തിലുണ്ട്.ഏപ്രിൽ 10ന് നടന്ന സംഭവം ഇരയായ ബാലൻ പൊലിസിൽ പരാതി നൽകിയതോടെയാണ് പുറത്തറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലിസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികൾ ഠാക്കൂർ ജാതിക്കാരാണെന്നാണ് പ്രാഥമിക നിഗമനം. വിധവയായ മാതാവിനൊപ്പമാണ് 10ാം ക്ലാസുകാരനായ വിദ്യാർഥിയുടെ താമസം. പ്രതികളുടെ വയലിലാണ് മാതാവ് ജോലി ചെയ്യുന്നത്. ജോലി ചെയ്തതിന്റെ കൂലി നൽകണമെന്ന് കുട്ടി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സവർണ യുവാക്കളെ പ്രകോപിപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.