ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
യു.പിയില്‍ വീണ്ടും കൊടുംക്രൂരത
TAGS
ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ യു.പിയില്‍ ക്രമസമാധാനം തകരുന്നെന്നും പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്നുവെന്നും പ്രതിപക്ഷം നിരന്തരം ആരോപിക്കുന്നതിനിടെ പുതിയൊരു ക്രൂരതകൂടി പുറത്ത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മൂന്നു വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്നു. സംഭവത്തിലെ പ്രതിയെ ഏറ്റുമുട്ടലിനു ശേഷം പിടികൂടിയെന്നു വ്യക്തമാക്കി പിന്നാലെ പൊലിസ് രംഗത്തെത്തുകയും ചെയ്തു. ഇരുപതു ദിവസത്തിനിടെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ഗ്രാമത്തില്‍നിന്നു ബുധനാഴ്ച കാണാതായ കുട്ടിയെ പിറ്റേന്നു രാവിലെ വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ മാറി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി ക്രൂര ബലാത്സംഗത്തിനിരയായെന്നും ഇതിനു ശേഷം ശ്വാസംമുട്ടിച്ചാണ് കൊന്നതെന്നുമുള്ള വിവരം പുറത്തായത്. സംഭവത്തില്‍ പിതാവ് പരാതി നല്‍കിയതോടെ ഈ ഗ്രാമത്തില്‍തന്നെയുള്ള ലേഖ്‌റാം എന്നയാളെ പൊലിസ് പിടികൂടിയിട്ടുണ്ട്. തന്നോട് മുന്‍വൈരാഗ്യമുണ്ടായിരുന്ന ലേഖ്‌റാം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്നു പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്.