2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.ഡി.എഫ് ധര്‍ണ നടത്തി

നെടുമങ്ങാട്: പിണായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ച് അമര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകരെ അണിനിരത്തി പ്രതിരോധിക്കുമെന്ന്  അദ്ദേഹംപറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ വട്ടപ്പാറ ചന്ദ്രന്‍ അധ്യക്ഷനായി.  
എച്ച്.സിദ്ദിഖ്, കന്യാകുളങ്ങര ഷാജഹാന്‍,അഡ്വ.ബാജി, തേക്കട അനില്‍കുമാര്‍, പറമ്പില്‍പാലം നിസാര്‍, ടി.അര്‍ജ്ജുന്‍, നെട്ടിറച്ചിറ ജയന്‍, കല്ലയം സുകു, അഡ്വ.അനസ് എന്നിവര്‍ സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.