വാളയാര്‍ (പാലക്കാട്): യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോസ്ഥര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . വാളയാറിലെ സമരപന്തലിലെത്തി കുട്ടികളുടെ മതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കുട്ടികളുടെ മരണം സാധാരണ മരണമാക്കി റിപ്പോര്‍ട്ട് നല്‍കിയ പൊലിസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നല്‍കി സംരക്ഷിക്കാനാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ചെയ്തത്. ചെല്ലങ്കാവില്‍ എത്തിയ മന്ത്രി എ.കെ ബാലന്‍ അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് വാളയാര്‍ കുട്ടികളുടെ രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിക്കാതെ പോയത് മനസില്‍ കുറ്റബോധം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എം.പി.മാരായ വി. കെ. ശ്രീകണ്ഠന്‍, രമ്യഹരിദാസ്, എം.എല്‍.എ.മാരായ വി. ടി. ബല്‍റാം, ഷാഫി പറമ്പില്‍ , മുന്‍ എം.പി വി.എസ് വിജയരാഘവന്‍ എന്നിവരും സമരപന്തലില്‍ എത്തിയിരുന്നു.
Comments are closed for this post.