2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് വോട്ട് ചെയ്തു

 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.
‘ട്രംപ് എന്ന് പേരുള്ള ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’ എന്നായിരുന്നു ട്രംപ് പിന്നീട് പ്രതികരിച്ചത്. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്‌ക് ധരിച്ചുകൊണ്ടായിരുന്നു ട്രംപ് വോട്ട് ചെയ്യാന്‍ എത്തിയത്. കൊവിഡ് മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമത്വം നടക്കുമെന്നായിരുന്നു നേരത്തെ മുതലുള്ള ട്രംപിന്റെ നിലപാട്.
ഇതുവരെയുള്ള അഭിപ്രായ സര്‍വേകള്‍ അനുസരിച്ച് ബൈഡന്‍ ട്രംപിനെക്കാള്‍ മുന്നിലാണ്. ട്രംപ് എട്ട് പോയിന്റ് പിറകിലാണ്. ഇതിനകം അഞ്ചര കോടിയിലധികം ആളുകള്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.