2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എസ് ഓപണ്‍: സെറീനയും തീമും പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വനിതാ താരം സെറീന വില്ല്യംസ് യു.എസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വിക്ടോറിയ അസരെങ്ക, സോഫിയ കെനിന്‍, സ്വറ്റൊന പിരോന്‍കോവ എന്നിവരും പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. പുരുഷ സിംഗിള്‍സില്‍ ഡൊമിനിക് തിം, ഫ്രാങ്കോസ് ടിയാഫോ, ഓഗര്‍ എലിയാസിം എന്നിവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കക്കാരിയും 2017ലെ ജേതാവുമായ യുവതാരം സ്ലോവെന്‍ സ്റ്റീവന്‍സിനെയാണ് 38 കാരിയായ സെറീന ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്.
ആദ്യ സെറ്റില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ സെറീന നേരത്തേ പുറത്തായേക്കുമെന്ന് സംശയിച്ചിരുന്നു. പക്ഷെ അടുത്ത രണ്ടു സെറ്റിലും കത്തിക്കയറിയ സെറീന ജയം കൈപ്പിടിയിലൊത്തുകയും ചെയ്തു. 2-6, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം. പ്രീക്വാര്‍ട്ടറില്‍ 15ാം സീഡായ മരിയ സക്കാരിയാണ് സെറീനയുടെ എതിരാളി. വനിതാ വിഭാഗത്തിലെ മറ്റു മൂന്നാം റൗണ്ട് സിംഗിള്‍സ് മല്‍സരങ്ങളില്‍ കെവിന്‍ 7-6, 6-3ന് ഒന്‍സ് ജബ്യുറിനെയും പിരോന്‍കോവ 6-4 6-1ന് ഡോണ വെക്കിച്ചിനെയും മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസരെങ്ക 6-4, 6-2ന് ഐഗ സ്വിയാറ്റെക്കിനെയും പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് കൂടിയായ ഓസ്ട്രിയന്‍ താരം തിം 2014ലെ ചാംപ്യനും ക്രൊയേഷ്യന്‍ താരവമായ മരിന്‍ സിലിച്ചിനെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്തുവിട്ടത്. 6-2, 6-2, 3-6, 6-3 എന്ന സ്‌കോറിനായിരുന്നു തീം സിലിച്ചിനെ പരാജയപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.