
ന്യൂയോര്‍ക്ക്: യു.എസ് ഓപണില്‍ സൂപ്പര്‍ താരങ്ങള്‍ കുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നവോക് ദ്യോകോവിച്ച് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരം സെറീന വില്യസും സ്ലോവാനി സ്റ്റീഫന്‍സും രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തു.
അതേ സമയം വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി. എ.ടി.പി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ റഷ്യയുടെ മെദവ്ദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അര്‍ജന്റീനയുടെ ഫെഡറിക്കോ ഡെല്ബോനിസിനെ പരാജയപ്പെടുത്തി.
ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
ബോസ്നിയയുടെ ഡാമിര്‍ സുംഹുറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. ഏറെ നാളായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ആന്‍ഡി മുറെയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
പുരുഷ സിംഗിള്‍സില്‍ പല സൂപ്പര്‍ താരങ്ങളും ഇത്തവണ യു.എസ് ഓപ്പണില്‍ പങ്കെടുക്കുന്നില്ല. കൊവിഡ് കാരണമാണ് പല താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നത്.