
സിക വൈറസ് നിയന്ത്രാതീതമായതോടെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഷ്തിഷ്കത്തിനു വലിപ്പകുറവോടെ ജനിക്കുന്ന കുട്ടികള്‍ മരിക്കുന്നതാണ് രോഗം. ലാറ്റിനമേരിക്കയില്‍ നിന്ന് രോഗം അതിവേഗം പടര്‍ന്നു പിടിച്ചു. ഡെങ്കിപ്പനി പരത്തുന്ന കൊതുകകളാണ് രോഗവാഹകര്‍. 2009 ല്‍ എച്ച്1 എന്‍ 1 രോഗത്തെ തുടര്‍ന്നാണ് ആദ്യമായി ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വാഷിങ്ടണ്‍: യു.എസില്‍ ആശങ്ക പരത്തി വീണ്ടും സിക വൈറസ്. ഫ്ളോറിഡയിലാണ് സിക്ക വൈറസ് ബാധയുണ്ടെന്ന കണ്ടെത്തിയത്. 10 പേര്‍ക്കാണ് ഇവിടെ സിക ബാധയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഫ്ളോറിഡയില്‍ മാത്രം സിക ബാധിതരുടെ എണ്ണം 14 ആയി. ഫ്ളോറിഡ ഗവര്‍ണര്‍ റിക് സ്കോട്ട് ആണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം നാലു പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യകേന്ദ്രങ്ങള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ ഏറെ ശ്രദ്ധിക്കണമെന്നും രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്കി.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
Comments are closed for this post.