ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
യുവേഫാ നാഷന്‍സ് ലീഗ്
TAGS
മ്യൂണിക്: യുവേഫാ നാഷന്‍സ് ലീഗിലെ സ്‌പെയിനും ജര്‍മനിയും തമ്മിലുള്ള തീ പാറും പോരാട്ടാം സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്‌കോറിനാണ് മത്സരം സമനിലയില്‍ കലാശിച്ചത്.
ഗോളിന് വേ@ണ്ടി തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ കണ്ടെ@ത്താന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. 51ാം മിനുട്ടില്‍ ജര്‍മനിയുടെ വകയായിരുന്നു ആദ്യ ഗോള്‍.
തിമോ വെര്‍ണറായിരുന്നു ജര്‍മനിക്ക് വേ@ണ്ടി ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ സ്‌പെയില്‍ തോല്‍വിയിലേക്ക് നീങ്ങുന്നതിനിടെ എക്‌സട്രാടൈമിന്റെ അവസാന സെക്കന്‍ഡില്‍ ലൂയീസ് ഗയ സ്‌പെയിനിന് വേ@ണ്ടി ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. ലാത്വിയ അന്‍ഡോറ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 3-2ന് ഫറോ ഐലന്‍ഡ് മാള്‍ട്ടയെ പരാജയപ്പെടുത്തി. ബള്‍ഗേറിയയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
3-1 എന്ന സ്‌കോറിന് റഷ്യ സെര്‍ബിയയെ പരാജയപ്പെടുത്തി. സ്ലോവേനിയ ഗ്രീസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഹംങ്കറി എതിരില്ലാത്ത ഒരു ഗോളിന് തുര്‍ക്കിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന് വെയില്‍സ് ഫിന്‍ലന്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ 2-1 ന് ഉക്രൈന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.