2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുവാവിനെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

നേമം: പുന്നമ്മൂട് രക്തശ്വരി ക്ഷേത്രത്തിന് സമീപംവച്ച് ചെങ്കോട് സ്വദേശി വിശാഖിനെ തലക്കടിച്ചു പരുക്കേല്‍പ്പിച്ച പകലൂര്‍ ശരണ്യ ഭവനില്‍ വിജയകുമാര്‍ മകന്‍ ശരത് (20), പുന്നമൂട് കുഴിയാംവിള പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ കുട്ടി മകന്‍ കൃഷ്ണപ്രദീപ് (20) എന്നിവരെ നേമം പൊലിസ് പിടികൂടി.
ശരത്തിന്റെ കൂട്ടുകാരിക്ക് വിശാഖ് മെസേജ് അയച്ചതിനാല്‍ ഉത്സവം കാണാന്‍ എത്തിയ വിശാഖിനെ കരിങ്കല്‍ കൊണ്ട് തലക്ക് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ കോരി സഞ്ജയ് കുമാര്‍ ഗുരിഡിന്റെയും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെയും നിര്‍ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായര്‍, നേമം പൊലിസ് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.