2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവം; പ്രതികള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെന്നു പൊലിസ്

ചെറുപുഴ: യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതികള്‍ വന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെന്നു പോലിസ്. കഴിഞ്ഞ ദിവസം പിടിയിലായ മുണ്ടക്കയ സ്വദേശി പി.കെ ജയപ്രകാശ് (34) പന്ത്രണ്ടു കേസുകളില്‍ പ്രതിയെന്നു ക്രൈംബ്രാഞ്ച് പറയുന്നു. ഈ സംഭവം നടത്താനായി വാങ്ങിയതു മൂന്നര ലക്ഷം രൂപയെന്ന് ഇവര്‍ പൊലിസിനോടു സമ്മതിച്ചു. ചെറുപുഴ കക്കോട് സ്വദേശിയായ മൂലക്കാരന്‍ ബിനീഷിന്റെ മോട്ടോര്‍ സൈക്കിളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇതു തന്നെ കുടുക്കാന്‍ ചെയ്തതാണെന്നു കാട്ടി ബിനീഷ് കൊടുത്ത പരാതി അന്വേഷിച്ചതിലൂടെയാണ് നാലുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ഒന്നാം പ്രതി വിദേശത്ത് ജോലി ചെയ്യുന്ന ആലക്കോട് രയരോം സ്വദേശി തുമ്പന്‍ചിറയില്‍ സിബിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.