
കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷിക്കാം.
ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്ന 37 വയസ് വരെയുള്ള യുവശാസ്ത്രജ്ഞര്‍ക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്കാരത്തിന് അപേക്ഷിക്കാം.
ഗവേഷണ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 28 വരെ സമര്‍പ്പിക്കാം. വെബ്സൈറ്റ് ംംം.സരെേെല.സലൃമഹമ.ഴീ്.ശി